HOME
DETAILS
MAL
കുടിവെള്ള ക്ഷാമം; അവലോകനം നടത്തി
backup
February 20 2017 | 21:02 PM
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലത്തില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്ന പരിഹാരത്തിനായി വാട്ടര്‍അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ എന്‍ജിനിയര്‍മാരുടെ താലൂക്ക് തഹസില്‍ദാരുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുകയും വെമ്പായം, കരകുളം, മാണിക്കല്‍, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, നെടുമങ്ങാട് നഗരസഭ എന്നിവിടങ്ങളില്‍ അടിയന്തരമായി കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സി. ദിവാകരന് എം.എല്‍.എ നിര്‍ദേശം നല്കി.
കരകുളം മേഖലയില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും വെമ്പായം പഞ്ചായത്തില്‍ 300 വീടുകള്‍ക്ക് കണക്ഷന് ഉടന്‍ നല്‍കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."