ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരി മരുന്നും മദ്യവില്‍പനയും
ബാലുശ്ശേരി : ബാലുശ്ശേരിയില്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച്്് ലഹരി മരുന്ന് വില്‍പനക്കാരും മദ്യ വില്‍പനക്കാരും സജീവമായി. ഇടവഴികളും ഒഴിഞ്ഞ കടകളും കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. ഹൈസ്‌ക്കൂളിലെയും സമാന്തര സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. ജോലിക്ക് എന്ന വ്യാജേന കേരളത്തിലെത്തുന്ന അന്യ സംസ്ഥാനത്തുകാര്‍ വ്യാപകമായ തോതില്‍ മയക്കു മരുന്ന് എത്തിക്കുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്.
ഇത് മയക്കുമരുന്ന്് ലോബികളുടെ കൈകളിലെത്തി ഏജന്റുമാര്‍ മുഖേന വില്‍പന നടക്കുന്നു. പൊലിസിന്റെ പിടിയിലാകുന്നത് വില്‍പന നടത്തുന്ന ചെറിയ കണ്ണികള്‍ മാത്രമാണ്. വമ്പന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരുടെ രക്ഷകരായി എത്തുന്നു. ബാലുശ്ശേരിയിലെ ചില കടകളിലും ഇത്തരം ലഹരി മരുന്ന് വില്‍ക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഇടവഴിയില്‍ വെച്ച് മദ്യ വില്‍പനയും തകൃതിയായി നടക്കുന്നു. ബസ് സ്റ്റാന്‍ഡിനകത്തെ മൂത്രപ്പുര മദ്യപകേന്ദ്രമായി മാറിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് ശക്തമായ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.
സംശയം തോന്നുന്ന മുഴുവന്‍ പേരെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്. വില്‍പന തടയുന്നതിന് പൊലിസിന്റെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്ന് എസ്.ഐ ശ്രീനിവാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."