ചന്ദനക്കുറിയിട്ട ഹിന്ദു എന്നുപറയാന്‍ സി.പി.എം തയാറാണോ: വി. മുരളീധരന്
കണ്ണൂര്‍: ചന്ദനക്കുറിയിട്ട ഹിന്ദു എന്നു പറയാന്‍ സി.പി.എമ്മോ കോണ്‍ഗ്രസോ തയാറായിട്ടുണ്ടോയെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമില്ലാത്ത പാര്‍ട്ടിയെന്ന് പറയുന്ന സി.പി.എമ്മും മതേതര പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസും മുസ്ലിംകള്‍ക്കു വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ സ്ഥിരമായി കുറിയിട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവര്‍ക്കു കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടിയില്‍ സ്ഥാനമില്ല. അങ്ങനെ നടന്നൊരാള്‍ കാസര്‍കോട് മത്സരിക്കാന്‍ പോയ ശേഷം കുറി തന്നെ കാണാനില്ല.
സംഖ്യാബലത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയ നിയമം അംഗീകരിക്കില്ലെന്നാണു പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതും സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."