HOME
DETAILS
MAL
ഫോണില്‍ 'അമിത് ഷാ' ചമഞ്ഞു; വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍
backup
January 12 2020 | 04:01 AM
ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡനെ ഫോണില്‍ വിളിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍. വിങ് കമാന്‍ഡര്‍ കുല്‍ദീപ് വഗേലയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ മെഡിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി സുഹൃത്തായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം ഗവര്‍ണറെ ഫോണില്‍ വിളിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ ഡല്‍ഹി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. സുഹൃത്തായ ചന്ദ്രേഷ് കുമാര്‍ ശുക്ലയേയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, വി.സി സ്ഥാനം ലഭിക്കാന്‍ ആഭ്യന്തര മന്ത്രിയെക്കൊണ്ടു വിളിപ്പിക്കാമെന്ന് കുല്‍ദീപ് സുഹൃത്തിനോട് ഏറ്റിരുന്നു. ഇതു പരാജയപ്പെട്ടതോടെ സ്വയം വിളിക്കുകയായിരുന്നു. ശബ്ദത്തില്‍ സംശയം തോന്നിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്റ്റാഫിനെ വിവരമറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജബല്‍പൂരിലെ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് വി.സിയായി അശോക് അശ്വതിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."