HOME
DETAILS

പൗരത്വനിയമ ഭേദഗതിക്കെതിരേ ദേശ് രക്ഷാ മതില്‍ തീര്‍ത്ത് മുസ്ലിം ലീഗ്

  
backup
January 12, 2020 | 3:17 PM

desh-rakha-wall

മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റി ദേശ് രക്ഷാ മതില്‍ തീര്‍ത്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം മുതല്‍ തീരൂരങ്ങാടി മമ്പുറം വരെയാണ് പരിപാടി സംഘടിപ്പിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ് നടത്തുന്ന ദേശ്‌രക്ഷാ മാര്‍ച്ചിന്റെ ഭാഗമായാണ് മലപ്പുറം ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.

വൈകീട്ട് 4.30നാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പാലം മുതല്‍ തിരൂരങ്ങാടി മമ്പുറം വരെയാണ് മതില്‍ തീര്‍ത്തത്. 4.30ന് റിഹേഴ്‌സല്‍ നടത്തി. 4.45നാണ് മതില്‍ സജ്ജമായത്. ആദ്യം ദേശഭക്തി ഗാനം ആലപിച്ചു. പിന്നീട് മുദ്രാവാക്യങ്ങളും ഗാനങ്ങളുമായി സമരം തുടര്‍ന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ കണ്ണിയായി. മലപ്പുറത്ത് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ കണ്ണിചേര്‍ന്നു. കെ.പി.എ മജീദ്, എം.പി അബ്ദുല്‍ വഹാബ് തുടങ്ങിയവരും മറ്റ് നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ മതിലിന്റെ ഭാഗമായി. സമരത്തിനിടെ ഭരണഘടന വായിക്കുകയും വൈകീട്ട് അഞ്ചോടേ ദേശീയ ഗാനം ആലപിച്ച് അവസാനിപ്പിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  5 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  5 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  5 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  5 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  5 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  5 days ago