HOME
DETAILS

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

  
March 07, 2026 | 3:58 AM

keralas longest bridge over vembanad lake to be inaugurated today

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. വേമ്പനാട്ട് കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി വഴി 100 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

ഏകദേശം 100 കോടി രൂപ.  വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളത്തെ 12,000ത്തോളം വരുന്ന ജനങ്ങള്‍ക്ക് ഈ പാലം വലിയ ആശ്വാസമാകും. ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളം, കോട്ടയം ജില്ലകളുമായി അടുത്ത ബന്ധമുള്ള പ്രദേശമാണ് പെരുമ്പളം. പുതിയ പാലം വരുന്നതോടെ ഈ ജില്ലകളിലേക്കുള്ള യാത്ര സുഗമമാകും.

ആറര കിലോമീറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ഇതുവരെ വഞ്ചിയും ജങ്കാറുമായിരുന്നു ഏക ആശ്രയം. പാലം യാഥാര്‍ഥ്യമാകുന്നതോടെ ദ്വീപിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Chief Minister Pinarayi Vijayan will today inaugurate the Perumbalam Bridge, Kerala's longest bridge across the Vembanad Lake, built at a cost of ₹100 crore to connect the Perumbalam islanders with the mainland.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  2 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  2 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  2 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  2 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  2 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  2 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  2 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  2 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  2 days ago