HOME
DETAILS

റേഷന്‍ കാര്‍ഡ് വിതരണം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി നല്‍കും; അഞ്ചുവര്‍ഷത്തിനിടെ ലഭിച്ചത് 7 ലക്ഷം കുടുംബങ്ങള്‍ക്ക്

  
Web Desk
March 07, 2026 | 3:27 AM

distribution of 65000 priority ration cards in kerala to begin soon

 

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യും. ഫെബ്രുവരി 24 വരെ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ ഭക്ഷ്യവകുപ്പ് അതിവേഗം പരിശോധന പൂര്‍ത്തിയാക്കിയാണ് നടപടി. ജനുവരിയില്‍ നല്‍കിയ 35,000 കാര്‍ഡുകള്‍ക്ക് പുറമെയാണിത്.

ഇതോടെ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റി നല്‍കിയ കാര്‍ഡുകളുടെ എണ്ണം ഏഴ് ലക്ഷം കടക്കും. 'ഓപ്പറേഷന്‍ യെല്ലോ' വഴിയുള്ള പരിശോധനയിലൂടെയും അനര്‍ഹര്‍ സ്വമേധയാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തതിലൂടെയുമാണ് അര്‍ഹരായവര്‍ക്ക് ഇടം ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തെ മസ്റ്ററിങിന് ശേഷം ഒരു ലക്ഷത്തോളം ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇതുവരെ വിതരണം ചെയ്തതില്‍ 60,000 എണ്ണം എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും ബാക്കി പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകളുമാണ്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചതനുസരിച്ച് കേരളത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാവുന്ന പരമാവധി ഗുണഭോക്താക്കളുടെ എണ്ണം 1,54,80,040 ആണ്.

മഞ്ഞ കാര്‍ഡ് (AAY): പ്രതിമാസം 30 കിലോ അരി സൗജന്യമായി ലഭിക്കും. പിങ്ക് കാര്‍ഡ് (PHH): കുടുംബത്തിലെ ഓരോ അംഗത്തിനും 4 കിലോ അരി വീതവും ഒപ്പം 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പ്രത്യേക താമസസ്ഥലമില്ലാത്തവര്‍ക്കും അലഞ്ഞുതിരിയുന്നവര്‍ക്കും തദ്ദേശവകുപ്പിന്റെ സര്‍വേയിലൂടെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. നിലവില്‍ മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ക്ക് നീല, വെള്ള കാര്‍ഡുകള്‍ വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്.

The Kerala Food Department is set to distribute 65,000 priority ration cards within a week, bringing the total number of families shifted to the priority category to seven lakh over the last five years.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി കേന്ദ്രം: വര്‍ധിപ്പിച്ചത് 60 രൂപ

National
  •  2 hours ago
No Image

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

അഹമ്മദാബാദിലെ 'ഫൈനൽ ശാപം' മറികടക്കാൻ മാസ്റ്റർ പ്ലാൻ; ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ

Cricket
  •  3 hours ago
No Image

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

crime
  •  3 hours ago
No Image

ബംഗാളിലെ എസ്.ഐ.ആർ. തർക്കം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വൈകാൻ സാധ്യത

Kerala
  •  4 hours ago
No Image

നിതീഷിന്റെ പടിയിറക്കം; അമിത് ഷായുടെ തന്ത്രപരമായ നീക്കത്തിൽ ബിഹാറിൽ വഴിമാറി നിതീഷ് കുമാർ, പകരം രാജ്യസഭയിലേക്ക്

National
  •  4 hours ago
No Image

മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ; സ്വകാര്യബസുകൾ നിയമലംഘനംആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

Kerala
  •  4 hours ago
No Image

മാന്നാറിൽ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; കൊലക്കേസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  4 hours ago
No Image

അയവില്ലാതെ പശ്ചിമേഷ്യൻ പോരാട്ടം: ഇറാനില്‍ 1,400 മരണം; ലബനാനില്‍ 230

International
  •  4 hours ago
No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  11 hours ago