ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനം: ശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി
പത്തനംതിട്ട: ശ്രീലങ്കന്‍ യുവതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്.ശ്രീലങ്കയില്‍ നിന്നെത്തിയ ശശികല എന്ന യുവതി സന്നിധാനത്തെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗമോ പൊലിസിന്റെ ഇന്റലിജന്‍സ് വിഭാഗമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ ജനുവരി രണ്ടിന് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വതത്തില്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് അന്ന് നട തുറന്നത്. പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്തുനിന്ന് തീര്‍ഥാടകരെ മാറ്റിയിരുന്നു. തന്ത്രിയും മേല്‍ശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."