സ്‌കൂളുകള്‍ക്ക് ഇനി ആര്‍ക്കും എവിടെയിരുന്നും സഹായം നല്‍കാം
ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി ആര്‍ക്കും എവിടെയിരുന്നും പണം നല്‍കാം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വെബ്ആപ്ലിക്കേഷന്‍ മന്ത്രി ജി. സുധാകരനും തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ എസ്. സുഹാസ് മുന്‍കൈയ്യെടുത്താണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ധരംവീര്‍ജെത്വാ എന്ന വിദ്യാര്‍ഥിയാണ് പ്രളയാനന്തര സ്‌കൂള്‍ പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഈസംരംഭത്തിലൂടെ വ്യക്തികള്‍, സംഘടനകള്‍, കോര്‍പ്പറേറ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ തുടങ്ങി ആര്‍ക്കും പണം അയക്കാം. റാപിഡ് ഫോര്‍ സ്‌കൂള്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്ലിക്കേഷന്‍ വഴി സ്‌കൂളുകള്‍ ബാങ്ക് വിവരങ്ങളടക്കം രജിസ്റ്റര്‍ ചെയ്യണം.ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ആദ്യഘട്ടത്തില്‍ ആലപ്പുഴയ്ക്ക് മാത്രമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. വെബ് ആപ്ലിക്കേഷന്റെ ലിങ്ക് ചുവടെ: വേേു:ംംം.ൃമുശറളീൃരെവീീഹ.െശി ഈ ലിങ്കിലൂടെ സ്‌കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."