HOME
DETAILS

വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്

  
backup
January 05, 2019 | 6:31 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%b2%e0%b5%8d

പൂച്ചാക്കല്‍: പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സൗജന്യമായി കട്ടകള്‍ നിര്‍മിച്ചു നല്‍കുന്നതിന് വനിതകള്‍ രംഗത്ത്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ നാല്‍പതോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് കോണ്‍ക്രീറ്റ് കട്ടകള്‍ (ഹോളോബ്രിക്‌സ്)നിര്‍മിച്ചു നല്‍കുന്നത്.
ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മിക്കുന്നവര്‍ക്ക് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തിയാണ് സൗജന്യ കോണ്‍ക്രീറ്റ് കട്ടകള്‍ തയാറാക്കി നല്‍കുന്നത്. കുടുംബശ്രീയും തൊഴിലുറപ്പുപദ്ധതിയും ലൈഫ് പദ്ധതിയില്‍ കണ്ണിചേര്‍ന്നാണ് ചേന്നം പള്ളിപ്പുറത്തെ 289 കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മിക്കുന്നത്.ഒരു വീടിന് 500 കോണ്‍ക്രീറ്റ് കട്ടകള്‍ വീതം സൗജന്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ചു നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ പറഞ്ഞു. കട്ട നിര്‍മാണത്തിനായി രണ്ട് യൂണിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പഞ്ചായത്ത് ടെന്‍ഡര്‍ നല്‍കിയാണ് വാങ്ങിയത്. യന്ത്രങ്ങള്‍ വാടകയ്ക്ക് എടുത്താണ് ഉപയോഗിക്കുന്നത്. രണ്ട് സ്ഥലങ്ങളിലായി 40 തൊഴിലുറപ്പ് തൊഴിലാളികളെയും രണ്ട് വിദഗ്ധ തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് ജോലികള്‍ നടക്കുന്നത്. വാര്‍ഡ് മെംബര്‍ കെ.എസ് ബാബു, കുടുംബശ്രീ പ്രവര്‍ത്തക എ.കെ മല്ലിക ദാസന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  15 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  15 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  15 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  15 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  15 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  15 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  15 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  15 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  15 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  15 days ago