നെടുമങ്ങാട്ടെ ജനം ഭീതിയില്‍
സാറ മുഹമ്മദ്
നെടുമങ്ങാട് : സംഘര്‍ഷമൊഴിയാതെ നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും ജനം ഭീതിയില്‍. ഹര്‍ത്താല്‍ ദിനത്തില്‍ ആരംഭിച്ച ആക്രമണ സംഭവങ്ങള്‍ ഇന്നലെയും ശക്തമായി തന്നെ തുടര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളും വ്യാപാരികളും ഭീതിയിലായത്.
ആക്രമണം അവസാനിക്കാതെ വന്നപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. ടൗണില്‍ തുടങ്ങിയ ആക്രമണം പിന്നീട് ഗ്രാമ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു.
ഇതില്‍ തന്നെ ആക്രമണം അറിഞ്ഞു എത്തിയ എസ്.ഐ അടക്കമുള്ള പൊലിസുകാരെ ആക്രമിക്കുകയും വണ്ടി അടിച്ചുതകര്‍ക്കുകയും ചെയ്യുകയും നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുകയും തുടര്‍ന്ന് വെള്ളനാട് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ്, നെടുമങ്ങാട് നഗരസഭാ സ്റ്റന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ നേതാക്കള്‍ തുടങ്ങിയവരുടെ വീട് ആക്രമണങ്ങള്‍.
എല്ലാം നേരത്തെ തയാറാക്കിയ പ്ലാന്‍ പോലെയാണ് സംഘപരിവര്‍ പ്രവര്‍ത്തകര്‍ നടത്തിയത്.
ഗ്രാമങ്ങളിലേക്ക് ആക്രമണങ്ങള്‍ വ്യാപിച്ചതോടെ ജനങ്ങള്‍ ഭീതിയാലയത്. ടൗണില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ഭയക്കുകയാണ്. എപ്പോഴാണ് അക്രമം അഴിച്ചു വിടുകയെന്ന ഭയം. ഇന്നലെയും ചില വ്യാപാരികള്‍ കടകള്‍ തുറന്നിരുന്നില്ല.
സി.പി.എമ്മും-ആര്‍.എസ്.എസും നേര്‍ക്കുനേര്‍ നിന്ന് തുടരുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ പൊലിസിനും വീഴ്ച സംഭവിച്ചിട്ടുണ്ട്.
ജില്ലക്ക് പുറത്തുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. രണ്ടു പേരുടെ അറസ്റ്റ് രേഖപെടുത്തിയെങ്കിലും വേറെ ചിലരും പൊലിസ് കസ്റ്റഡിയിലായതായാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായും പൊലിസ് വൃത്തങ്ങള്‍ പറയുന്നു. ആക്രമണം നടന്ന വീടുകള്‍ സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിച്ചു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി,നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍,ഏരിയാ സെക്രട്ടറി അഡ്വ ആര്‍ ജയദേവന്‍,ജില്ലാ കമ്മിറ്റി അംഗം കെ.എസ് സുനില്‍കുമാര്‍,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഷിജൂഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആക്രമണം നടന്ന ഭവനങ്ങള്‍ സന്ദര്‍ശിച്ചത്.
അക്രമങ്ങളെ എത്രയും വേഗം അമര്‍ച്ച ചെയ്യാന്‍ പൊലിസ് തയാറാകണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."