ലോകത്ത് ഏറ്റവും വലിയ പെട്രോള്‍ ഉല്‍പാദക രാജ്യമെന്ന പദവി രണ്ടാം വര്‍ഷവും സഊദിയ്ക്ക്
ജിദ്ദ: ലോകത്ത് ഏറ്റവും വലിയ പെട്രോള്‍ ഉല്‍പാദക രാജ്യമെന്ന പദവി തുടര്‍ച്ചായി രണ്ടാം വര്‍ഷവും സഊദി നിലനിര്‍ത്തി. 11 വര്‍ഷത്തിനു ശേഷം 2015 ലാണ് റഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഏറ്റവും വലിയ പെട്രോള്‍ ഉല്‍പാദക രാജ്യമെന്ന പദവി സഊദി തിരിച്ചുപിടിച്ചത്.
കഴിഞ്ഞ വര്‍ഷവും ഈ നേട്ടം നിലനിര്‍ത്തുന്നതിന് സഊദി അറേബ്യക്ക് സാധിച്ചു. 2016 ല്‍ സഊദിയുടെ പ്രതിദിന എണ്ണയുല്‍പാദനം 10.458 ദശലക്ഷം ബാരലായിരുന്നു. റഷ്യ പ്രതിദിനം 10.426 ദശലക്ഷം ബാരല്‍ തോതില്‍ ഉല്‍പാദിപ്പിച്ചു.
2015 ല്‍ സഊദിയുടെ പ്രതിദിന ഉല്‍പാദനം 10.189 ദശലക്ഷം ബാരലും റഷ്യയുടേത് 10.112 ദശലക്ഷം ബാരലുമായിരുന്നു. 2004 മുതല്‍ 2014 വരെയുള്ള കാലത്ത് ലോകത്തെ ഏറ്റവും വലിയ പെട്രോള്‍ ഉല്‍പാദക രാജ്യമെന്ന പദവി റഷ്യക്കായിരുന്നു. 2003 ല്‍ ഈ സ്ഥാനം സഊദിക്കായിരുന്നു.
2003 ല്‍ സഊദിയുടെ പ്രതിദിന എണ്ണയുല്‍പാദനം 8.409 ദശലക്ഷം ബാരലും റഷ്യയുടെ ഉല്‍പാദനം 8.211 ദശലക്ഷം ബാരലുമായിരുന്നു. സഊദിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉല്‍പാദന നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 2015 ല്‍ പ്രതിദിന ഉല്‍പാദനം 10.189 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിദിന ഉല്‍പാദനത്തില്‍ 2,69,000 ബാരലിന്റെ വര്‍ധനവാണ് സഊദി അറേബ്യ വരുത്തിയത്. സഊദിയുടെ പെട്രോള്‍ ഉല്‍പാദനം ഏറ്റവും കുറവ് 2009, 2010 വര്‍ഷങ്ങളിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."