HOME
DETAILS

പശുവിനെ തൊട്ടാല്‍ നെഗറ്റിവിറ്റി അകന്നുപോകും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി

  
backup
January 13 2020 | 11:01 AM

touching-a-cow-drives-away-negativity-claims-maharashtra-minister-yashomati-thakur

മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്താനാവുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂര്‍. അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ പശുവിനെ സ്പര്‍ശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ അകറ്റി നിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ വിശദീകരണം നല്‍കി. 'പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നിലൂടെ സ്‌നേഹം അനുഭവിക്കാം.' ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.


മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ യശോമതി ഠാക്കൂര്‍ കഴിഞ്ഞദിവസം ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിവാദ പരാമര്‍ശം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  41 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago