സി.പി.ഐ ഓഫിസ് ആക്രമണം: വിഡിയോ പരിശോധിച്ച് പ്രതികളില്‍നിന്നും നഷ്ടം ഈടാക്കണം: മന്ത്രി കെ. രാജു
പാലക്കാട്: സി.പി.ഐ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ഥ പ്രതികളെ കണ്ടെത്തി അവരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അഡ്വ. കെ. രാജു ആവശ്യപ്പെട്ടു. വാളയാറില്‍ ഫോറസ്റ്റ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് ശേഷം ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ അക്രമിച്ച് തകര്‍ത്ത സി.പി.ഐ ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടി ഓഫിസുകളും ഇത്തരത്തില്‍ അടിച്ചുതകര്‍ത്ത സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെ കെട്ടിടത്തിന് മുന്നില്‍നിന്ന് പോര്‍വിളി നടത്തിയ അക്രമികളുടെ ചിത്രങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ പൊലിസ് സാവകാശം തേടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമികള്‍ തകര്‍ത്ത സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ താഴത്തെയും മുകളിലത്തെയും നിലകള്‍ മന്ത്രി സന്ദര്‍ശിച്ചു. മുകളിലത്തെ നിലയുടെ ജനാലയിലൂടെ അക്രമികള്‍ എറിഞ്ഞ കല്ലുകള്‍ വീണ് ഓഡിറ്റോറിയത്തിന്റെ ചില്ലുകളും തകര്‍ന്നത് മന്ത്രി അത്ഭുതപ്പെടുത്തി. കമ്പികളിട്ട ജനലിന്റെ ഇടയിലൂടെ വന്ന കല്ലുകളാണ് പി. ശങ്കര്‍ ഓഡിറ്റോറിയത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ്രാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ്ബേബി എന്നിവര്‍ മന്ത്രിയോട് പാര്‍ട്ടി സ്ഥിതിഗതികള്‍ വിവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."