മലയാളി കുടുംബത്തെ ബന്ദിയാക്കി കവര്‍ച്ച
ദമാം: ദമാമില്‍ മലയാളി കുടുംബത്തെ ബന്ദിയാക്കി കവര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കരുനാഗപ്പള്ളി സ്വദേശി ആസിഫിന്റെ വീട്ടിലാണ് നാലുസ്വദേശി യുവാക്കള്‍ അതിക്രമം നടത്തി ഭീതി സൃഷ്ടിച്ചത്. ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിതുറന്നു അകത്തു കടന്ന സംഘത്തിലൊരാള്‍ ആസിഫിന്റെയും മകന്റെയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിയുയര്‍ത്തി.
രണ്ടണ്ടുപേര്‍ കൈയില്‍ കിട്ടിയത് മുഴുവനും കൊള്ളയടിച്ചു. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ആസിഫിന്റെ ഭാര്യയുടെ ആഭരണങ്ങളും ശമ്പളമായി കിട്ടിയ പണവും മൊബൈല്‍ ഫോണുകള്‍, ടാബ് തുടങ്ങിയവയും നഷ്ടപ്പെട്ടു. പൊലിസ് അന്വേഷണം ആരംഭിച്ചു.
അടുത്ത കാലത്തായി ദമാമിലും പരിസരങ്ങളിലും അക്രമികളുടെ വിളയാട്ടം മലയാളികളടക്കമുള്ളവരുടെ ഉറക്കം കെടുത്തുന്നുണ്ടണ്ട്. ദമാമിലെ ഇന്ത്യന്‍ എംബസി സേവന കേന്ദ്രത്തിനും സ്വകാര്യ സ്‌കൂളിനുസമീപങ്ങളിലും അടുത്ത കാലത്തായി പിടിച്ചുപറിയും അക്രമസംഭവങ്ങളും നടക്കുന്നുണ്ട്. പല തവണ പൊലിസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടണ്ടായില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."