ഹാഫിസ് സഈദ് തങ്ങള്‍ക്കും ഭീഷണിയെന്ന് പാകിസ്താന്
ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തു ദഅ്വ നേതാവുമായ ഹാഫിസ് സഈദ് തങ്ങള്‍ക്കും ഭീഷണിയാണെന്ന് പാകിസ്താന്. ജര്‍മനിയില്‍ നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ പാകിസ്താന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് സഈദ് ഭീഷണിയാണെന്ന് വെളിപ്പെടുത്തിയത്. ഹാഫിസ് സഈദ് പാകിസ്താന് സമൂഹത്തിന് കടുത്ത ഭീഷണിയാണ്.
രാജ്യ താല്പര്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വച്ചതെന്നും ആസിഫ് വ്യക്തമാക്കി.
തീവ്രവാദത്തിന് ഒരു മതവുമായും ബന്ധമില്ല. അവര്‍ അവരുടെ താല്പര്യങ്ങള് നടപ്പിലാക്കുകയാണ്. പാകിസ്താന് ഇത്തരക്കാര്‍ക്കെതിരേ സന്ധിയില്ലാ പോരാട്ടത്തിലാണ്. ഹാഫിസ് സഈദും അദ്ദേഹത്തിന്റെ സംഘടനയും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഹാഫിസിനെ ഉള്‍പ്പെടുത്തിയത് ഇതുകൊണ്ടാണ്.
എന്നാല്‍ അമേരിക്ക പാകിസ്താനെ മാത്രം ഭീകരരാഷ്ട്രമായി കണക്കാക്കി ഒറ്റപ്പെടുത്തുകയാണെങ്കില്‍ പോരാട്ടങ്ങള്‍ക്ക് വിലയില്ലാതാവുമെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. ഹാഫിസ് സഈദിനെ പാകിസ്താന് ഇതുവരെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."