ഇടക്കൊച്ചി മേഖലയില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങി
പള്ളുരുത്തി: ഇടക്കൊച്ചി മേഖലയിലെ ജലക്ഷാമ പരിഹാരത്തിനായി ജനറോം പദ്ധതി പ്രകാരം കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങി. അരൂര്‍പാലം മുതല്‍ ഇടക്കൊച്ചി വരെ ആയിരത്തി അഞ്ഞൂറ് മീറ്റര്‍ നീളത്തില്‍ അഞ്ഞൂറ് എം.എം.പൈപ്പുകള്‍ നാട്ടുന്ന ഒന്നാംഘട്ട പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്.
നേരത്തെ പദ്ധതി ഏറ്റെടുത്ത കരാറുകാരന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ജോലികള്‍ നടന്നിരുന്നില്ല. ഇതേ തുടര്‍ന്നാണ് പുതിയ കരാറുകാരനെ ചുമതലപെടുത്തിയത്.
രണ്ടാം ഘട്ടത്തിനുള്ള ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജലസംഭരണിയിലേക്ക് കണക്ഷന്‍ നല്‍കുന്ന മൂന്നാം ഘട്ടത്തിനുള്ള ടെന്‍ണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
രൂക്ഷമായ ജലക്ഷാമം അനുഭവപെടുന്ന മേഖലയാണ് ഇടക്കൊച്ചി . ടാങ്കര്‍ ലോറിക ളാണ് ഇടക്കൊച്ചിയിലെ പല മേഖലകളിലെയും താമസക്കാര്‍ ആശ്രയിക്കുന്നത്. അരൂരില്‍ നിന്നും ജനറോം പദ്ധതി പ്രകാരം വെള്ളമെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.
എം സ്വരാജ് എം.എല്‍.എ ശുദ്ധജല വിതരണ കുഴലുകള്‍ സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ ബേസില്‍, പ്രതിഭാ അന്‍സാരി, സൂപ്രണ്ടിങ് എഞ്ചനീയര്‍ ബാബു തോമസ്, ജോസി ജോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."