വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കെ.എം.ആര്.എല്‍ ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി മിഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ ഉപദേശം നല്‍കുന്നതിന് സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയായ വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (ഡബ്ല്യു.ആര്.ഐ) കെ.എം.ആര്.എല്‍ ധാരണാപത്രം ഒപ്പിട്ടു. കാല്‍നടയാത്ര, സൈക്ലിങ് എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നഗരാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡബ്ല്യു.ആര്.ഐ പ്രധാനമായും സാങ്കേതിക സഹായം നല്‍കുക. പൊതുഇടങ്ങള്‍ വികസിപ്പിക്കുക, ശില്പശാലകള് സംഘടിപ്പിക്കുക തുടങ്ങിയവയ്ക്ക് ഇവരുടെ സഹായമുണ്ടാകും.
തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് സഹായം നല്കുന്നതെങ്കിലും ഇത് മൂന്നു വര്‍ഷത്തേക്ക് നീട്ടും. ഇന്നലെ കെ.എം.ആര്.എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്.എല്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമന്‍ അര്ചുനന്, ഡബ്ല്യു.ആര്.ഐ സ്ട്രാറ്റജി ഹെഡ് ജയ ദിന്‍ഡ എന്നിവരാണ് ധാരണാപത്രം ഒപ്പു വച്ചത്. കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജും ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."