HOME
DETAILS
MAL
ബംഗാളില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ബി.ജെ.പി മുന്നണി വിടുന്നു
backup
January 05 2019 | 19:01 PM
ന്യൂഡല്‍ഹി: ബംഗാളില്‍ ബി.ജെ.പിയുടെ ഏക ഘടകകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും (ജി.ജെ.എം) മുന്നണി വിടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു ശേഷം പാര്‍ട്ടി അതു സംബന്ധിച്ച് നയം വ്യക്തമാക്കുമെന്ന് ജി.ജെ.എം പ്രസിഡന്റ് ബിനയ് തമാങ് പറഞ്ഞു. ബംഗാളിന് പുറത്ത് പ്രത്യേക ഗൂര്‍ഖ സംസ്ഥാനം എന്ന ആവശ്യം പാര്‍ട്ടി ആവര്‍ത്തിച്ച് ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുടെ ഘടകകക്ഷിയാണ് ജി.ജെ.എം. ഗൂര്‍ഖകള്‍ക്കു സ്വാധീനമുള്ള ഡാര്‍ജിലിങ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ജി.ജെ.എമ്മാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."