ചില്‍ഡ്രന്‍സ് ഹോമില്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തും
കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാറിന് കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍, വൃദ്ധ സദനങ്ങള്‍, ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോട്ടയത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമിനായി പുതിയതായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെയും ലൈബ്രറിയുടെയും ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് കൂടാതെ അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് ഉതകുന്ന സംവിധാനങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കും. സര്‍ക്കാരേതര മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സഹായം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനായി പ്രത്യേകം പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കാനും നടപടി ഉണ്ടാകും. ആദ്യഘട്ടത്തില്‍ 2000 അങ്കണവാടികള്‍ക്കാണ് കെട്ടിടം നിര്‍മിച്ച് നല്‍കുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി എം.എല്‍.എ, ജോസ് കെ.മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ റ്റി.വി അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജയ്‌മോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ജോയ്‌സ് ജോസഫ് കൊറ്റത്തില്‍, ഡെപ്യൂട്ടി കലക്ടര്‍ വി.ഡി ജോണ്‍, പഞ്ചായത്തംഗം നിസ ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."