HOME
DETAILS

പ്രത്യേക അവകാശങ്ങള്‍ നല്‍കിയത് കൊണ്ടാണ് വിഭജനത്തിന് ശേഷവും ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഇരട്ടിക്കിരട്ടി ആയത്- വിഷം നിറച്ച് വീണ്ടും യോഗി

  
backup
January 15 2020 | 05:01 AM

national-muslim-population-up-as-they-got-special-rights-12

ലക്‌നൗ: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നല്‍കിയത് കൊണ്ടാണ് വിഭജനത്തിന് ശേഷവും അവരുടെ എണ്ണം ഇരട്ടിക്കിരട്ടിയായി വര്‍ധിച്ചതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ നല്‍കി കൊണ്ട് ഗയയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് യോഗി വിഷം നിറച്ച് വാക്കുകള്‍ തൊടുത്തു വിട്ടത്.


'വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്‌ലി ങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ ഇരട്ടിയായി വളര്‍ന്നു. ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയത് കൊണ്ടാണ് അവരിങ്ങനെ വളര്‍ന്നത്. അവരുടെ വളര്‍ചത്ചക്കാവശ്യമായ എല്ലാ നടപടികളും എടുച്ചു.യ എന്നാല്‍ പാകിസ്താനിലോ'- യോഗി പറഞ്ഞു. എന്തുകൊണ്ടാണ് 1947ന് ശേഷം പാകിസതാനില്‍ ഹിന്ദുക്കള്‍ കുറഞ്ഞത് യോഗി ചെദിച്ചു. ഹിന്ദുക്കള്‍ എവിടെ പോയെന്ന ഒരുവിവരവുമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കുടില ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികള്‍ ആസുത്രണം ചെയ്യുന്നതാണെന്ന് യോഗി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതില്‍ വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നില്‍ക്കുന്നവര്‍ രാഷ്ട്ര താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ആരെയും തരംതിരിച്ച് കാണില്ലെന്നു പറഞ്ഞ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്ന് മതം നോക്കാതെ ആളുകള്‍ക്ക് സേവനം ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago