വിളയൂരില്‍ വര്‍ഷക്കാല പച്ചക്കറി കൃഷി ആരംഭിക്കുന്നു
പട്ടാമ്പി: വിളയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണത്തിന് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷകാല പച്ചക്കറി കൃഷി 'ഓണസമൃദ്ധി' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു. തൊഴിലുറപ്പ് ജോലിക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെ അന്‍പത് ഏക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നത്.
വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതി പൊതുജന പിന്തുണയോടെ നടപ്പിലാക്കിയത് വന്‍ വിജയമായിരുന്നു. പദ്ധതില്‍ വിത്ത്, തൈ, ജൈവവളം എന്നിവ നല്‍കും.
പച്ചക്കറി വികസന പദ്ധതി, ജനകീയാസൂത്രണ പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഓണസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ യോഗം കൂരാച്ചിപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി അധ്യക്ഷനായി. കൃഷി ഓഫിസര്‍ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. ടി ബാബു, നീലടി സുധാകരന്, സൗമ്യ, പി.എം കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."