വീടിന്റെ വാതില്‍ പൊളിച്ച് മോഷണം
ചവറ: വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും അപഹരിച്ചു. ചവറ കുളങ്ങരഭാഗം ശ്രീഭവന്‍ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്.
പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പൊലിസ് എത്തി അന്വേഷണം നടത്തി.
തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും വീട്ടിലെത്തി പരിശോധന നടത്തി. ഇടവേളയ്ക്ക് ശേഷം വീണ്ടും ചവറയില്‍ നടന്ന മോഷണം ജനത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളലായി നിരവധി മോഷണവും ശ്രമവും ചവറ സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ലായെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."