ക്യൂകെ സെറ്റിയന് ഇനി ബാഴ്സയുടെ അമരത്ത്
കാംപ് നൗ: പുറത്താക്കിയ പരിശീലകന് ഏണസ്റ്റോ വാല്വര്ദേക്ക് പകരക്കാരന് ക്യൂകെ സെറ്റിയനെ കാംപ് നൗവില്‍ അവതരിപ്പിച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിയെ തുടര്‍ന്നായിരുന്നു വാല്‍വര്‍ദയെ പുറത്താക്കിയത്. ഇതിന് പകരക്കാരനായിട്ടാണ് പുതിയ താരത്തെ ടീമിലെത്തിച്ചത്. 2022 വരെയുള്ള കരാറിലാണ് സെറ്റിയന് ഒപ്പുവച്ചിട്ടുള്ളത്. കോപ ഡെല്‍റേ, ചാംപ്യന്‍സ് ലീഗ്, ലാലിഗ തുടങ്ങിയ ചാംപ്യന്‍ഷിപ്പുകളില്‍ ബാഴ്സയെ കിരീടം നേടാന്‍ സഹായിക്കുക എന്നതാണ് പുതിയ കോച്ചിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. സ്പെയിന് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സെറ്റിയെന്. 2017 മുതല്‍ 2019 വരെ റയല്‍ ബെറ്റിസിന്റെ പരിശീലകനായിരുന്നു.
55 വയസുകാരനായ വാല്വര്ദ 2017 മെയ് മാസത്തിലാണ് ലൂയിസ് എന്റികെയുടെ പകരക്കാരനായി എത്തുന്നത്. ക്ലബ്ബിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെല്‍ റെയും ഒരു സൂപ്പര്‍ കോപ കിരീടവും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ചാംപ്യന്‍സ് ലീഗില്‍ ടീം നടത്തിയ മോശം പ്രകടനങ്ങള്‍ ആരാധകരെ അദ്ദേഹത്തില്‍നിന്ന് തീര്‍ത്തും അകറ്റിയിരുന്നു.
ഇതില്‍ തന്നെ രണ്ട് തവണ സെമി ഫൈനലില്‍ ര@ണ്ടാം പാദത്തില്‍ നാണം കെട്ടാണ് ബാഴ്സ പുറത്തായത്. ഒരു തവണ റോമയും ഒരു തവണ ലിവര്‍പൂളും ആണ് ബാഴ്സയെ ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."