HOME
DETAILS
MAL
കശ്മീര്‍ വിഷയം ഇന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചചെയ്യും
backup
January 15 2020 | 12:01 PM
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാത്രി ന്യൂയോര്‍ക്കില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. ഈ വിഷയത്തില്‍ അടച്ചിട്ട മുറിയിലെ രണ്ടാമത്തെ യോഗമാണിത്. ചൈനയുടെ സമ്മര്‍ദമാണ് യോഗം ചേരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്നത്തെ യോഗം പാകിസ്താന്റെ വാദങ്ങള്‍ തള്ളുന്നതായിരുന്നു. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നീക്കം ശരിയാണെന്നും യോഗം വിലയിരുത്തിയിരുന്നു.
പിന്നീട് ഡിസംബറില്‍ വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും നടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."