പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്ത്രീ അറസ്റ്റില്‍
ഗൂഡല്ലൂര്‍: പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊട്ടി സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഊട്ടി സ്വദേശി ഫൗസിയ (32)യെയാണ് അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി മാരായ മുത്തമിഴ്, മണികണ്ഡന്, സിഐമാരായ ലോറന്‍സ്, വിനായകം, രവീന്ദ്രന്, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വാടകക്ക് വീട് അന്വേഷിച്ചെത്തിയ ഫൗസിയ ഊട്ടി കാന്തല്‍ സ്വദേശി റിയാസ്റാബിയ ദമ്പതികളുടെ ഒമ്പത് മാസം പ്രായമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. റിയാസ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സംഭവസമയത്ത് റാബിയയാണ് വീട്ടിലുണ്ടായിരുന്നത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അതെടുക്കാന്‍ റാബിയ വീട്ടിനകത്തേക്ക് പോയപ്പോള്‍ വീട്ടിനുള്ളില്‍ തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടികൊണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച് റിയാസ് ഊട്ടി പൊലിസിനും തുടര്‍ന്ന് അന്വേഷണത്തിന് എസ് പി സ്പെഷ്യല്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിനിടെ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സംഘം ഫൗസിയയുടെ വീട്ടിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീ പര്‍ദ്ദ ധരിച്ചാണ് മോഷണത്തിന് ഇറങ്ങിയിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി ഫൗസിയ വാടക വീട് അന്വേഷിക്കാനെന്ന വ്യാജേന കാന്തല്‍ മേഖലയിലെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഏത് വീട്ടിലാണ് ചെറിയ കുഞ്ഞുങ്ങളെന്ന് കണ്ടെത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പെണ്കുട്ടികളില്ലാത്തതുകൊണ്ടാണ് കുട്ടിയെ തട്ടിയെയുത്തതെന്നാണ് യുവതി മൊഴിനല്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."