HOME
DETAILS
MAL
സമാധാനയോഗം; രണ്ടു ദിവസം പ്രകടനം നടത്തില്ലെന്നു പാര്‍ട്ടികള്‍
backup
January 06 2019 | 05:01 AM
കണ്ണൂര്‍: ജില്ലയില്‍ പൂര്‍ണമായി സമാധാനം ഉറപ്പാക്കാന്‍ ഉഭയകക്ഷി സമാധാനയോഗത്തില്‍ ധാരണ. കലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ച യോഗത്തില്‍ സി.പി.എം, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
രണ്ടു ദിവസത്തേക്കു പ്രകടനങ്ങള്‍ നടത്തില്ലെന്ന് ഇരു പാര്‍ട്ടികളും സമ്മതിച്ചു. ഈ നിര്‍ദേശം യോഗത്തില്‍ തന്നെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കീഴ്ഘടകങ്ങള്‍ക്കു നല്കി. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പു നല്കി.
സി.പി.എം നേതാക്കളായ പി. ജയരാജന്, കെ.പി സഹദേവന്, എന്‍. ചന്ദ്രന്, ബി.ജെ.പി നേതാവ് പി. സത്യപ്രകാശ്, ആര്.എസ്.എസ് നേതാവ് കെ. പ്രമോദ്, എസ്.പി ജി. ശിവ വിക്രം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."