പൊതുവേദിയില്‍ സമുദായ നേതാവുമായി ഏറ്റുമുട്ടി യെദ്യൂരപ്പ
ബംഗളൂരു: സമുദായം നിര്ദേശിക്കുന്നയാള്ക്കു മന്ത്രിപ്പദവി നല്‍കിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു പൊതുവേദിയില്‍ മുന്നറിയിപ്പ് നല്കിയ സമുദായ നേതാവിനോട് വേദിയില്‍വച്ചുതന്നെ കയര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
മന്ത്രിസഭാ വികസനത്തിനു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ടു വിമത എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തുന്നതിനു പിന്നാലെയാണ് പ്രബല സമുദായ നേതാവിനോടും യെദ്യൂരപ്പ ഇടഞ്ഞത്.
ലിംഗായത്ത് പഞ്ചമസാലി സമാജ് ഗുരുപീഠ മഠാധിപതി വചനാനന്ദ സ്വാമിയും യെദ്യൂരപ്പയും തമ്മിലാണ് പൊതുവേദിയില്‍ വാക്കേറ്റമുണ്ടായത്. ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള എം.എല്‍.എയായ മുരുകേഷ് നിരാനിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന ലിംഗായത്ത് നേതാവിന്റെ പരാമര്‍ശമാണ് യെദ്യൂരപ്പയെ ചൊടിപ്പിച്ചത്. നിര്‍ബന്ധമായും അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം. അല്ലാത്തപക്ഷം പാഞ്ചമസാലി ലിംഗായത്ത് നിങ്ങള്‍ക്കു നല്കുന്ന പിന്തുണ ഉപേക്ഷിക്കേണ്ടിവരുമെന്നും വചനാനന്ദ മുന്നറിയിപ്പ് നല്കി. വചനാനന്ദയുടെ വാക്കുകള്‍ യെദ്യൂരപ്പയെ ചൊടിപ്പിച്ചു. ഇരിപ്പിടത്തില്‍നിന്നു ചാടിയെഴുന്നേറ്റ അദ്ദേഹം, എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട, നിങ്ങള്‍ക്കെന്നെ ഉപദേശിക്കാം പക്ഷേ ഭീഷണി വേണ്ടെന്നും തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."