വെള്ളം ചോദിച്ചപ്പോള്‍ അടിവയറ്റില്‍ കുത്തിയെന്ന് സദഫ് ജാഫര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് ഉത്തര്‍പ്രദേശ് പൊലിസില്‍നിന്നു കൊടിയ പീഡനം നേരിടേണ്ടിവന്നതായി അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ധാരാപുരി. ഉത്തര്‍പ്രദേശില്‍ ഡി.ഐ.ജിയായിരുന്ന തനിക്കു ഭക്ഷണം പോലും തന്നില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ശരത് യാദവ്, മനോജ് ഷാ, വൃന്ദ കാരാട്ട് എന്നിവര്‍ക്കൊപ്പമാണ് ഇന്നലെ ധാരാപുരി മാധ്യമങ്ങളെ കണ്ടത്. പൊലിസ് എന്നു കേട്ടാല്‍ പീഡനമാണ് തനിക്ക് ഓര്‍മവരികയെന്ന് പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ സഫദ് ജാഫര്‍ പറഞ്ഞു. അറസ്റ്റിലായ താന്‍ വെള്ളം ചോദിച്ചപ്പോള്‍ ലാത്തികൊണ്ട് അടിവയറ്റില്‍ കുത്തുകയും മുഖത്തടിക്കുകയും ചെയ്തു.
പാകിസ്താനിയല്ലേ എന്നു ചോദിച്ചു മര്‍ദിച്ചെന്നും അവര്‍ ആരോപിച്ചു. കൊടുംതണുപ്പില്‍ ഭക്ഷണമോ പുതപ്പോ തന്നില്ല. ഇനി ജീവിതത്തില്‍ ഒന്നിനോടും ഭയമുണ്ടാകില്ലെന്നും അത്രമാത്രം പീഡനം അനുഭവിച്ചെന്നും അവര്‍ പറഞ്ഞു.സദഫിനെ അന്വേഷിച്ച് ഹസ്രത്പൂരിലെ സ്‌റ്റേഷനിലെത്തിയ തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗായകന്‍ കബീര്‍ ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."