പിന്‍വാങ്ങിക്കോളു; അല്ലെങ്കില്‍ അപകടപ്പെട്ടേക്കാം
തെഹ്‌റാന്‍: വിദേശ ശക്തികള്‍ പശ്ചിമേഷ്യയില്‍നിന്നു പിന്‍മാറണമെന്നും മേഖലയില്‍ തുടരുകയാണെങ്കില്‍ അപകടപ്പെട്ടേക്കാമെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇറാന്‍ ആണവ കരാറില്‍ ധാരണകള്‍ ലംഘിക്കുന്നുവെന്ന യുറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയ്ക്കു പിന്നാലെയാണ് റൂഹാനിയുടെ മുന്നറിയിപ്പ്.
'ഇന്ന് അമേരിക്കന്‍ സൈനികര്‍ അപകടത്തിലാണ്. നാളെ യൂറോപ്യന്‍ സൈനികരും അപകടത്തിലായേക്കാം.'റൂഹാനി പറഞ്ഞു. യുഎസുമായുള്ള സംഘര്‍ഷം ഉടലെടുത്തതിന് ശേഷം ഇതാദ്യമായാണ് റൂഹാനി യുറോപ്യന്‍ രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നത്.
അതേസമയം ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ ചൊവ്വാഴ്ച വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖിസൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്്. വടക്കന്‍ ബഗ്ദാദിലെ താജി യു.എസ് സൈനിക ക്യാംപിലാണ് രാത്രി റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് ഇറാഖി സൈനികര്‍ക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. യുഎസ് സൈനികര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അണവകരാര്‍ ലംഘനത്തില്‍ നിന്നു പിന്‍മാറുന്നതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ ത്രി കക്ഷി സഖ്യങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കരാര്‍ മാനദണ്ഡങ്ങള്‍ ഇറാന്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക ഇറാനെ അറിയിക്കുന്നതായും യുറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്ത് ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ മൂന്നു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."