അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍
ന്യൂഡല്‍ഹി: റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷെരീഫ്. അമേരിക്കയുടെ വിവരമില്ലായ്മയും അഹങ്കാരവും ഒരുപോലെ പ്രകടമാക്കുന്നതാണ് സുലൈമാനി വധമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
സുലൈമാനി വധത്തിനും ഇറാന്റെ തിരിച്ചടിക്കും ശേഷം ആദ്യമായാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഒരു വിദേശ രാഷ്ട്രം സന്ദര്‍ശിക്കുന്നത്.
സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ ഉക്രൈനിയന്‍ വിമാനം വെടിവച്ചിട്ടത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്ക് അതിയായ താല്‍പര്യമുണ്ടെന്നു പ്രധാനമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."