സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നമില്ല; പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു: എ.കെ ബാലന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഗവര്‍ണറുമായി സര്‍ക്കാരിന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതില്‍ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണ്. ഓര്‍ഡിനന്‍സിന് ചില അപാകതകളുണ്ടെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കില്‍ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമാണ് ഗവര്‍ണര്‍ ചോദിച്ചത്. നിയമസഭയില്‍ വച്ചാല്‍ പോരെ എന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നതെന്നും അദ്ദേഹത്തിന് കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ സംശയമുന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ബില്‍ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."