നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ?; വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി സെന്‍കുമാര്‍
തിരുവനന്തപുരം: എസ്.എന്‍.ഡി.പിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി സെന്‍കുമാര്‍.
'ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. താങ്കള്‍ ഡി.ജി.പി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ? ഇപ്പോള്‍ റിട്ടറയാപ്പോഴേക്കും മത സ്പര്‍ധ വളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നു'വെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകനെ ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രോശിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍.
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം നിങ്ങള്‍ മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ അദ്ദേഹത്തോട് ചോദിച്ചു.
ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമ പ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എഴുന്നേല്ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സെന്‍കുമാര്‍, അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."