പരിശ്രമം ഫലം കണ്ടു; സഊദിയിൽ ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങി
ദമാം: ജോലി ചെയ്‌തിരുന്ന കമ്പനി സാമ്പത്തിക കുഴപ്പത്തിലായതോടെ ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ നാട്ടിലേക്ക് മടങ്ങി. ജോലിയും ശമ്പളവും ഇല്ലാത്തതിന് പുറമെ ഇവർക്കു നാട്ടിലേക്ക് പോകാൻ കഴിയാതെദുരിതത്തിലായ ഇവർക്ക് സാമൂഹ്യ പ്രവർത്താരാണ് തുണയായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശിനി പി.ആർ.രതി, വാഴക്കുളം സ്വദേശിനികളായ ജെ.സരിത , ജി.ഷോളി , കോഴിക്കോട്ട് കരുമല സ്വദേശിനി ടി.ഷീബ, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി എസ്.ഷിജി എന്നിവരാണ് നവയുഗം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
ദമാമിലെ ഒരു മാൻപവർ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു അഞ്ചു പേരും. സാമാന്യം നല്ല നിലയിൽ പോകുകയായിരുന്ന കമ്പനിക്ക് പുതിയ പദ്ധതികൾ ലഭിക്കാത്തയായതോടെ കിട്ടാതെ കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ പെടുകയും ഇവർക്ക് ദുരിതം തുടങ്ങുകയുമായിരുന്നു. മൂന്നു മാസമായി ജോലി ഇല്ലാതെ റൂമിൽ ഇരിക്കേണ്ടി വന്നതോടെ ശമ്പളവും കിട്ടാതെയായി. മൂന്നുവർഷത്തെ ജോലി കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും വെക്കേഷന് വിടാനോ, എക്‌സിറ്റ് നൽകാനോ കമ്പനി തയ്യാറായതുമില്ല. ഇതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകം കമ്പനി അധികൃതരുമായി ചർച്ചകൾ നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് നവയുഗം നിർദേശത്തെ തുടർന്ന് അഞ്ചുപേരും കുടിശ്ശികയായ ശമ്പളം, ആനുകൂല്യങ്ങൾ, വിമാനടിക്കറ്റ് എന്നിവ കിട്ടുവാനായി കമ്പനിക്കെതിരെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്‌തു.
കേസ് കോടതിയിൽ എത്തിയതോടെ കമ്പനി ചർച്ചകൾക്ക് തയ്യാറായി മുന്നോട്ടു വന്നു. സാമൂഹ്യ പ്രവർത്തകർ കമ്പനി അധികൃതരുമായി ഒത്തുതീർപ്പ്ചർച്ചകൾ നടത്തി. ദീർഘമായ ചർച്ചകൾക്ക് ഒടുവിൽ കമ്പനി അഞ്ചുപേരുടെയും കുടിശ്ശികയായ ശമ്പളവും, ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാൻ തയ്യാറായി ഒത്തുതീർപ്പ് വ്യവസ്ഥകൾ കമ്പനി അംഗീകരിച്ചു, പണവും, എക്സിറ്റ് അടിച്ച പാസ്‌പോർട്ടും , വിമാനടിക്കറ്റും അഞ്ചുപേർക്കും ലഭ്യമായതോടെ ലേബർ കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കുകയായിരുന്നു. തുടർന്നു അഞ്ചു പേരും നടപടികൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."