ഹൈക്കോടതി വിമര്‍ശനത്തില്‍ വിജിലന്‍സിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലന്‍സിനെതിരായ ഹൈക്കോടതിയുടെ വിമര്‍ശനം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളില്‍ വിഭാഗീയമായി നിലപാട് എടുക്കാന്‍ വിജിലന്‍സിന് കഴിയില്ല. എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ സമിപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവത്തില്‍ പൊലിസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ തന്നെ പൊലിസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. മുഖ്യപ്രതിയെ പിടികൂടാൻ പൊലിസ് ത്വരിത ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
കേരളത്തില്‍ വളര്‍ച്ച മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കും. വെള്ളത്തിന്റെ ഉപയോഗം കഴിയുന്നത്ര പരിമിതപ്പെടുത്തണം. വരള്‍ച്ചാ പ്രതിരോധത്തിന് കേന്ദ്രത്തില്‍ നിന്നും സഹായം തേടും.
ജനവാസ മേഖലയായ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും.
ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവം മാധ്യമങ്ങള്‍ക്ക് നല്‍കിയ ശുപാര്‍ശ തെറ്റാണ്. വിട്ടയക്കാനല്ല ശിക്ഷായിളവിനാണ് ശുപാര്‍ശ നല്‍കിയത്.- മുഖ്യമന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."