പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.ഡി.എഫ് മഹാറാലി നാളെ കോഴിക്കോട്ട്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.ഡി.എഫ് മലബാര്‍ മേഖലാ മഹാറാലി നാളെ കോഴിക്കോട്ട് നടക്കും. ലക്ഷം പേര് പങ്കെടുക്കുന്ന റാലി വൈകിട്ട് നാലിന് കോണ്‍ഗ്രസ് നേതാവും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍സിബല്‍ ഉദ്ഘാടനം ചെയ്യും. പൗരത്വ നിയമ ഭേദഗതിക്കെതിരേ ദേശീയതലത്തില്‍ യു.പി.എയും കേരളത്തില്‍ യു.ഡി.എഫും നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് മഹാറാലി നടത്തുന്നത്. വൈകിട്ട് മൂന്നിന് മുഹമ്മദലി കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബീച്ചില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ മത, സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവരും പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."