മങ്ങാട്ടുമുറി സ്കൂള്‍ ഇനി അങ്കണവാടിയില്‍
കൊണ്ടോട്ടി: അടച്ചുപൂട്ടിയ മങ്ങാട്ടുമുറി എ.എം.എല്‍ പി സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റാന്‍ തീരുമാനം. ഇന്നലെ നടന്ന പി.ടി.എ യോഗത്തിലാണ് സര്‍ക്കാര്‍ സ്വന്തം കെട്ടിടം പണിയുന്നത് വരെ നിലവിലെ സ്കൂള്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. കോടതി നിര്‍ദേശത്തില്‍ അടച്ചു പൂട്ടിയ മങ്ങാട്ടു മുറി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ സ്കൂള്‍ അങ്കണവാടിയിലേക്ക് മാറ്റും. പി.ടി.എ പ്രസിഡന്റ് പി.കെ ഹസ്സന് അധ്യക്ഷനായി.അധ്യാപകരും നാട്ടുകാരും പങ്കെടുത്തു. ഒന്നുമുതല്‍ നാലുവരെയായി 68 കുട്ടികളും അഞ്ച് അധ്യാപകരുമാണ് സ്കൂളിലുള്ളത്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ അങ്കണവാടിയില്‍ ഒരുക്കും. ലാഭകരമല്ലെന്ന് പറഞ്ഞ് സ്കൂള്‍ മാനേജറുടെ പരാതി ശരിവച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മങ്ങാട്ടുമുറി സ്കൂള്‍ അടച്ചു പൂട്ടിയത്. പൂട്ടിയ സ്കൂളില്‍ താല്‍ക്കാലിക ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇനി പ്രവര്‍ത്തിപ്പിക്കാനാവില്ല. മലയോരപ്രദേശമായ ഒളവട്ടൂര്‍, മങ്ങാട്ടുമുറി മേഖലയിലെ സാധാരണക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളാണിത്. മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പ്രൈമറി സ്കൂളുകളില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു സ്കൂള്‍.
സ്കൂള്‍ അടച്ചു പൂട്ടിയ രേഖകള്‍ കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. സ്കൂളില്‍ നിന്ന് ലഭിച്ച രേഖകളും അടച്ചു പൂട്ടിയതിന്റെ റിപ്പോര്‍ട്ടുമാണ് സമര്‍പ്പിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെയാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ ഒാ ഫീസര്‍ സ്കൂളിലെത്തി പൂട്ടുപൊളിച്ച് ഓഫീസിനകകത്ത് കയറി രേഖകള്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."