തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ 911 ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച തരത്തിലുള്ള ശക്തമായ നടപടികള്‍ ഇന്ത്യയും സ്വീകരിക്കണമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്.
തീവ്രവാദത്തെ വളര്‍ത്തുന്ന രാജ്യങ്ങള്‍ ഉള്ളിടത്തോളം കാലം ഇവിടെ തീവ്രവാദം തുടര്‍ന്നുകൊണ്ടേയിരിക്കും. ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി തീവ്രവാദികളെ ബിനാമികളായി ഉപയോഗിക്കുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയുമാണ് ഇത്തരം രാജ്യങ്ങള്‍ ചെയ്യുന്നത്. പാകിസ്താനെ ഉന്നംവച്ച് അദ്ദേഹം പറഞ്ഞു.
'തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിക്കേണ്ടതുണ്ട്. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക തീവ്രവാദത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. അത്തരത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും തയാറാകണം.'പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രസതാവന. റെയ്‌സിന ഡയലോഗ് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്രപരമായ ഉപരോധങ്ങളും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും തീവ്രവാദത്തെ നേരിടുന്നതിന് സഹായിക്കും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തീവ്രവാദത്തെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്ത് നിയമിതനായത്. കരസേന മേധാവിയായിരിക്കെ പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവനകള്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഇന്ത്യയില്‍ ഡീ റാഡിക്കലൈസേഷന്‍ കാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മിരില്‍ പൂര്‍ണമായും റാഡിക്കലൈസ് ചെയ്യപ്പെട്ട യുവാക്കളെ ഒറ്റപ്പെടുത്താനാണിത്. പാകിസ്താനിലും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് ഉത്തരം കാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."