യു.പിയില്‍ ഇന്ന് നാലാം ഘട്ടം
ലഖ്നോ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഇന്ന് 53 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നടക്കും. 1.84 കോടി പേരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.
61 വനിതകളുള്പ്പെടേ 680 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ പുത്രന് ഉല്‍കര്‍ഷ മിശ്ര, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജ ഭയ്യ എന്ന പേരില്‍ അറിയപ്പെടുന്ന രഘുരാജ് പ്രതാപ് സിങ്, രാജ്യസഭാംഗം പ്രമോദ് തിവാരിയുടെ മകള്‍ ആരാധന മിശ്ര, എസ്.പി നേതാവ് രേവതി രമണ്‍ സിങ്ങിന്രെ പുത്രന് ഉജ്ജല്‍ രമണ്‍ സിങ് എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.
ആകെ 1.84 കോടി വോട്ടര്‍മാരില്‍ 84 ലക്ഷവും സ്ത്രീകളാണ്. ഭിന്നലിംഗക്കാരായ 1,034 പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന പ്രത്യേകതയുമുണ്ട്.കഴിഞ്ഞ തവണ 53 മണ്ഡലങ്ങളില്‍ 24 ഇടത്ത് സമാജ്വാദി പാര്‍ട്ടിയും 15 ഇടത്ത് ബി.എസ്.പിയുമാണു വിജയിച്ചത്. കോണ്‍ഗ്രസ് ആറും ബി.ജെ.പി അഞ്ചും പീസ് പാര്‍ട്ടി മൂന്നും സീറ്റുകള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."