HOME
DETAILS
MAL
ബ്രെക്‌സിറ്റ് അംഗീകരിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് മേ
backup
January 06 2019 | 20:01 PM
ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഭൂപടത്തിലില്ലാത്ത രാജ്യമാകുമെന്നും അവര്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് കരാറിനെ ശക്തമായി ന്യായീകരിച്ച് തെരേസാ മേ രംഗത്തെത്തിയത്. അതേസമയം, ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."