ചരിത്രനേട്ടം കൊയ്ത് ടീം ഇന്ത്യ; കംഗാരുനാട്ടില്‍ ആദ്യ പരമ്പര
സിഡ്നി: ഇന്ത്യ-ആസ്ത്രേലിയ സിഡ്നി ടെസ്റ്റ് സമനിലയില്‍. അഞ്ചാം ദിവസത്തെ കളിയും മഴമൂലം തടസപ്പെടുത്തിയതിനാലാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ആസ്ത്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2-1 നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. 12ാം പര്യാടനത്തിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സാണ് ഇന്ത്യ ഡിക്ലയേര്‍ ചെയ്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 300ന് ഓള് ഔട്ടായി. തുടര്‍ന്ന് ഇന്ത്യ ഫോളോ ഓണ്‍ ചെയ്തതോടെ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് സ്വന്തമാക്കിയതിനിടെ കാലവസ്ഥ വില്ലനായത്.
മഴമൂലം നാലാം ദിനത്തിലെ ആദ്യ സെഷന് മുഴുവന്‍ നഷ്ടമായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ നാലു റണ്‍സുമായി ഉസ്മാന് ഖവാജയും രണ്ടു റണ്‍സുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. അഞ്ചാം ദിനമായ ഇന്ന് ടീമുകള്‍ ഇറങ്ങിയെങ്കിലും മഴ മൂലം കളി നിര്‍ത്തുകയായിരുന്നു. മൂന്നു സെഞ്ച്വറികള്‍ നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം.
72 വര്‍ഷം വേണ്ടി വന്നു ഇന്ത്യയ്ക്ക് ഒരു പരമ്പര ആസ്ത്രേലിയയില്‍ സ്വന്തമാക്കാന്‍. 1947ലാണ് ഇന്ത്യ ആസ്ത്രേലിയന്‍ പരമ്പരയ്ക്കായി പോകുന്നത്. അന്നു തൊട്ട് ഇന്നുവരെ ഇന്ത്യയ്ക്ക് ആസ്ത്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര എന്നത് അപ്രാപ്യമായിരുന്നു. എന്നാല്‍, ഇത്തവണ അത് തിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."