മക്ക ഹറം ക്രയിൻ ദുരന്തം: ഇരകൾക്കുള്ള നഷ്‌ടപരിഹാരത്തുക വിതരണം തുടരുന്നു
മക്ക: വർഷങ്ങൾക്ക് മുമ്പ് മക്ക ഹറമിൽ നടന്ന ദുരന്തത്തിൽ ഇരയായവർക്കുള്ള നഷ്‌ടപരിഹാര വിതരണം തുടരുന്നു. ദുരന്തത്തിൽ ഇരയായവർക്ക് സഊദി ഭരണാധികാരി സലാണ് ബിൻ അബ്ദുൽ അസീസ് രാജാവ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയാണ് വിതരണം ചെയ്യുന്നത്. ദുരന്തത്തിൽ ഇരയായ മലേഷ്യൻ പൗരന്മാർക്ക്ള്ള നഷ്ടപരിഹാരത്തുക വിതരണമാണ് കഴിഞ്ഞ ദിവസം നടന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള സഹായ ധന വിതരണം മലേഷ്യയിലെ പുത്രജായ ഇസ്‌ലാമിക് കോംപ്ളക്സിൽ വെച്ച് മലേഷ്യയിലെ സഊദി അംബാസഡർ മഹ്‌മൂദ് ഹുസൈൻ സഈദ് ഖത്താൻ ആണ് വിതരണം ചെയ്‌തത്. അപകടത്തിൽ മരണപ്പെട്ട 7 മലേഷ്യൻ തീർത്ഥാടകരുടെ കുടുംബാംഗങ്ങൾക്കുള്ള 10 ലക്ഷം റിയാൽ വീതവും പരിക്കേറ്റ 3 തീർത്ഥാടകർക്ക് 5 ലക്ഷം റിയാൽ വീതവുമാണു വിതരണം ചെയ്തത്.
[caption id="attachment_808152" align="alignnone" width="630"] 2015 മക്കയിൽ നടന്ന ക്രയിൻ അപകടം[/caption]
ഹജിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് മക്ക ഹറം പള്ളി വികസനത്തിനായി നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടി വീണ് ക്രെയിൻ ദുരന്തമുണ്ടായത്. ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പെടെ 111 ഹാജിമാരായിരുന്നു മരണപ്പെട്ടത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും 10 ലക്ഷം റിയാൽ വീതവും പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും സൽമാൻ രാജാവ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. 209 പേർക്കായിരുന്നു ദുരന്തത്തിൽ പരിക്കേറ്റത്. ഇരകൾക്കെല്ലാം നഷ്ടപരിഹാരത്തുക നൽകുമെന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം മുംബ് ഇന്തോനേഷ്യൻ തീർഥാടകർക്കുള്ള നഷ്ടപരിഹാരത്തുക കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."