കാട്ടാനകള്‍ ചരിഞ്ഞ സംഭവം: വരള്‍ച്ച കാരണമെന്ന്
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഭാഗത്ത് തുടരെയുള്ള കാട്ടാനകള്‍ ചെരിഞ്ഞ സംഭവം വനമേഖലകളില്‍ ഉണ്ടായ കടുത്ത വരള്ച്ചമൂലമാണെന്ന് കണ്ടെത്തല്‍. മുതുമല കടുവാസങ്കേതത്തിന്റെ പരിധിയിലുള്ള മസിനഗുഡിയില്‍ അഞ്ച് മാസം പ്രായമുള്ള ആനക്കുട്ടിയും തെപ്പക്കാട്ടില്‍ 55 വയസ്സ് പ്രായമുള്ള പിടിയാനയുമാണ് ചരിഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നീലഗിരി വനമേഖലയില്‍ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു വരികയാണ്.
വരള്‍ച്ചയെ തുടര്‍ന്നു വനത്തില്‍ പച്ചപ്പ് നഷ്ടപ്പെട്ടിരിക്കയാണ്. വന്യമൃഗങ്ങള്‍ തീറ്റയും കുടിവെള്ളവും തേടി കാട് വിട്ട് പലായനം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ആനകളുടെ ജഡങ്ങള്‍ പരിശോധിച്ച ശേഷം ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിടിയാന ചരിയാന്‍ കാരണം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കുറവുമൂലവും കുട്ടിയാനക്ക് മുലപ്പാലിന്റെ ലഭ്യത കുറഞ്ഞതുമാണെന്നാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."