HOME
DETAILS

അതിര്‍ത്തിക്കപ്പുറത്തു ചെന്ന് യുദ്ധം ചെയ്യാന്‍ ഇറാന് കഴിവുïെന്ന് ഖാംനഈ

  
backup
January 18 2020 | 03:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-2

 


തെഹ്‌റാന്‍: ഇറാന്‍ വിപ്ലവഗാര്‍ഡിന് അതിര്‍ത്തിക്കപ്പുറത്തു ചെന്ന് യുദ്ധം ചെയ്യാന്‍ കഴിയുമെന്ന് പരമോന്നത നേതാവ് അലി ഖാംനഈ. കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകം, ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം എന്നിവ ഇറാന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം എട്ടുവര്‍ഷത്തിനു ശേഷം ആദ്യമായി തലസ്ഥാനമായ തെഹ്‌റാനില്‍ ജുമുഅ ഖുത്തുബയ്ക്ക് നേതൃത്വം നല്‍കാന്‍ എത്തിയത്.
മേഖല ശത്രുവിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമാകുന്നതുവരെ പ്രതിരോധം തുടരുമെന്ന് ഇറാഖില്‍ നിന്ന് യു.എസ് സൈനികര്‍ പിന്മാറുന്നതിനെ സൂചിപ്പിച്ച് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന് ഒരു ലോകശക്തിക്ക് പ്രഹരം നല്‍കാനുള്ള കരുത്തുണ്ടെന്ന കാര്യം ദൈവത്തിന്റെ സഹായത്തെയാണ് കാണിക്കുന്നത്. യു.എസ് സൈനികകേന്ദ്രത്തില്‍ വിപ്ലവസേനയുടെ മിസൈല്‍ പതിച്ച ദിവസം അല്ലാഹുവിന്റെ ദിവസമാണ്. വന്‍ശക്തിയാണെന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു അത്.

ഖുദ്‌സ് സേന അതിരുകളില്ലാത്ത പോരാളികള്‍


ഖുദ്‌സ് സേന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്ന മാനവിക സംഘടനയാണ്. അതിരുകളില്ലാത്ത പോരാളികളാണവര്‍. ഭീകരതയ്‌ക്കെതിരേ പോരാട്ടം നയിച്ച കരുത്തനായ കമാന്‍ഡര്‍ സുലൈമാനിയെ ലജ്ജയില്ലാത്ത യു.എസ് ഭരണകൂടം ഭീകരനെന്നാണ് വിളിച്ചത്. സയണിസ്റ്റ് മാധ്യമലോകം അങ്ങനെ പറഞ്ഞപ്പോള്‍ യു.എസ് പ്രസിഡന്റും വിദേശകാര്യമന്ത്രിയും അത് ഏറ്റുപറയുകയായിരുന്നു. എന്നാല്‍ ലോകമൊന്നാകെ അദ്ദേഹത്തിന് സല്യൂട്ട് ചെയ്യുന്നതാണ് കണ്ടത്.

വിമാനദുരന്തം ശത്രുക്കളെ
സന്തോഷിപ്പിച്ചു


ഉക്രൈന്‍ വിമാനദുരന്തത്തെ വന്‍ ദുരന്തമെന്ന് വിശേഷിപ്പിച്ച ഖാംനഈ ശത്രുക്കള്‍ അതിനെ വിപ്ലവഗാര്‍ഡിനെ ദുര്‍ബലപ്പെടുത്താനാണ് ഉപയോഗപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി. വിമാനദുരന്തം നമ്മുടെ ഹൃദയങ്ങളെ കരിച്ചുകളഞ്ഞു. പക്ഷേ ചിലര്‍ അതിനെ പര്‍വതീകരിച്ച് സുലൈമാനിയുടെ മഹത്തായ രക്തസാക്ഷിത്വത്തെ മറയ്ക്കാനാണ് ശ്രമിച്ചത്. വിമാനദുരന്തത്തില്‍ നാം ദുഃഖിച്ചപ്പോള്‍ ശത്രുക്കള്‍ സന്തോഷിക്കുകയായിരുന്നു. നമ്മുടെ സായുധസേനയെ ചോദ്യംചെയ്യാന്‍ എന്തോ കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍.

യൂറോപ്യന്‍ രാജ്യങ്ങളെ
വിശ്വസിക്കാന്‍ കൊള്ളില്ല


യൂറോപ്യന്‍ രാജ്യങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ ഖാംനഈ ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും ഇറാനെതിരായ കേസ് യു.എന്‍ രക്ഷാസമിതി മുന്‍പാകെ കൊണ്ടുപോകുന്നതിനെ വിമര്‍ശിച്ചു.
ഇറാനെതിരായ യുദ്ധത്തില്‍ സദ്ദാമിനെ സഹായിച്ചവരാണവര്‍. സദ്ദാമിന് നമുക്കെതിരേ പ്രയോഗിക്കാന്‍ രാസായുധങ്ങള്‍ നല്‍കിയത് ജര്‍മനിയാണ്. നമ്മുടെ എണ്ണക്കപ്പലുകളെ ആക്രമിക്കാന്‍ യുദ്ധവിമാനങ്ങള്‍ നല്‍കിയത് ഫ്രാന്‍സാണ്. ബ്രിട്ടന്‍ എല്ലാ അര്‍ഥത്തിലും സദ്ദാമിനെ സഹായിച്ചു.

ഇറാന്‍ എണ്ണയെ ആശ്രയിക്കുന്നത് നിര്‍ത്തണം


ഇറാന്‍ കൂടുതല്‍ ശക്തിപ്രാപിക്കണമെന്നു പറഞ്ഞ ഖാംനഈ ശക്തി എന്നത് സൈനികശക്തി മാത്രമല്ലെന്ന് വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടണം. അതിന് എണ്ണയെ മാത്രം ആശ്രയിക്കുന്നത് നിര്‍ത്തണം. ശാസ്ത്രീയ- സാങ്കേതിക വളര്‍ച്ച തുടരണം. ഇതിനെല്ലാം ജനപിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago