നിയമത്തെ വെല്ലുവിളിക്കരുത്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷന് പോലെ ഉത്തരവാദപ്പെട്ട വേദിയില്‍ വന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യവാങ്മൂലം എഴുതി നല്കിയ ശേഷം അത് നാളിതുവരെ നടപ്പിലാക്കാത്ത തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. രണ്ടു മാസത്തിനകം കമ്മിഷനില്‍ നല്കിയ സത്യവാങ്മൂലം നടപ്പിലാക്കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നഗരസഭാസെക്രട്ടറിക്ക് നിര്‍ദേശം നല്കി.
പൂജപ്പുര കേശവന്നായര് റോഡില്‍ താമസിക്കുന്ന അനില്‍ വാര്യര്‍ 2014 ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. പരാതിക്കാരന്റെ വീട്ടിലേക്ക് റോഡിലുള്ള ഓടയില്‍ നിന്നും മലിനജലം എത്തുന്നു എന്നായിരുന്നു പരാതി. ഓട നവീകരിച്ച് പരാതി ഒഴിവാക്കാന്‍ കമ്മിഷന് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓട നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണസമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി 2014 ഏപ്രിലില്‍ കമ്മിഷനെ അറിയിച്ചു. തുടര്‍ന്ന് നവീകരണത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി സത്യവാങ്മൂലവും നല്കി.
2014 ല്‍ നഗരസഭ സെക്രട്ടറി സത്യവാങ്മൂലം നല്‍കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരന് ഒരു ദിനപത്രത്തില്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ നടപടികളിലേക്ക് പ്രവേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."