ഹര്‍ത്താലിനിടെ പൊലിസിനെ അക്രമിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍
ഗുരുവായൂര്‍: യുവതികള്‍ ശബരിമല ദര്‍ശന നടത്തിയതിന് എതിരേ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ പ്രേമാനന്ദ കൃഷ്ണനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രധാന പ്രതിയായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ആര്‍.എസ്.എസ് കാട്ടാകാമ്പാല്‍ മണ്ഡലം സേവാ പ്രമുഖ് പെങ്ങാമുക്ക് കരിച്ചാല്‍കടവ് താഴത്തേതില്‍ വീട്ടില്‍ പ്രനിലിനെയാണ് (36) ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.
പടിഞ്ഞാറെ നടയില്‍ കടകള്‍ ബലമായി അടപ്പിക്കുന്നത് തടഞ്ഞപ്പോഴാണ് സി.ഐ സി. പ്രേമാനന്ദകൃഷ്ണനെ കല്ല് കൊണ്ട് എറിഞ്ഞു പരുക്കേല്‍പ്പിച്ചത്. തലക്ക് പരുക്കേറ്റ സി.ഐ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."