മയക്കുമരുന്ന് വില്പന ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളിയെയും ഭാര്യയെയും വീട്ടില്‍ കയറി ആക്രമിച്ചു
നരിക്കുനി: പരസ്യമായി മയക്കുമരുന്ന് വില്പന നടത്തുന്നതിനെതിരേ പ്രതികരിച്ച ഓട്ടോ തൊഴിലാളിയെയും ഭാര്യയെയും ക്രിമിനല്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.
നരിക്കുനി ഹമീദിനും (52) ഭാര്യക്കുമാണ് മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലാണ്. നരിക്കുനി-പടനിലം റോഡില്‍ വര്‍ക്ഷോപ്പ് കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് വ്യാപാരത്തെ ചോദ്യം ചെയ്തതിനാണ് ഹമീദിനെ നേരെ ആക്രമണമുണ്ടായത്. ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും വര്‍ക്ഷോപ്പ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷന് കൊടുവള്ളി പൊലിസില്‍ പരാതി നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ടി.യു നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ നരിക്കുനിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."