മുഖ്യമന്ത്രിക്കെതിരേ മതവൈരം വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം: പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിരേ പൊലിസില്‍ പരാതി
വെഞ്ഞാറമൂട്: മുഖ്യമന്ത്രിക്കെതിരേ മതവൈരം വളര്‍ത്തുന്നതരത്തില്‍ പ്രചരണം നടത്തിയ നെല്ലനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റെിനെതിരെ പൊലിസില്‍ പരാതി.മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച്കൊണ്ടും മതവൈരം വളര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച നെല്ലനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റെിനെതിരേ നടപടി ആവിശ്യപ്പെട്ട് പോലീസിന് പരാതി.
നെല്ലനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു അരുണ്‍കുമാറാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സാപ്പ് കൂട്ടായ്മയായ 'ജനപ്രതിനിധികള്‍ നെല്ലനാട്' എന്നഗ്രൂപ്പിലൂടെ മുഖ്യമന്ത്രിക്കെതിരേ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതെന്നാണ് പരാതി. പഞ്ചായത്തിന്റെ ഔദ്യോഗികകാര്യങ്ങള്ക്കായുള്ള ഗ്രൂപ്പിലൂടെ മതവൈര്യം വളര്‍ത്താനുദ്ദേശിച്ചുള്ള പ്രചരണമാണ് വൈസ്പ്രസിഡന്റ് നടത്തിയതെന്ന് പഞ്ചായത്തംഗവും സി പിഎം നേതാവുമായ എസ് അനില്‍ വെഞ്ഞാറമൂട് സി ഐക്ക് നല്‍കിയപരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."