വവ്വാക്കാവില്‍ ഗുണ്ടാ ആക്രമണം
കരുനാഗപ്പള്ളി: വവ്വാക്കവ് പ്രദേശത്ത് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റ ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വവ്വാക്കാവ് നീലികുളം മാധവ നിവാസില്‍ ലാലിനാ(49)ണ് ആക്രമണത്തില്‍ പരുക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ന് കൊല്ലത്ത് നിന്നും ജോലി കഴിഞ്ഞ് ബസില്‍ വവ്വാക്കാവില്‍ ഇറങ്ങി വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം നടന്നത്. ഫാര്‍മസി കോളജിന് സമീപം എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ മൊബൈല്‍ ഫോണ്‍ ആവിശ്യപ്പെടുകയും കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിറകെ എത്തി അടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതനായി അരമണിക്കൂര്‍ നേരം റോഡില്‍ കിടന്നതിന് ശേഷം ബോധം വന്നപ്പോള്‍ അടുത്തുള്ള വീട്ടില്‍ ലാല്‍ അഭയം തേടുകയായിരുന്നു. വിവരം അറിഞ്ഞു ഓച്ചിറയില്‍ നിന്നും പൊലിസ് സംഘം എത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയും ചെയ്തു.
ദേശീയപാതയില്‍ വവ്വാക്കാവിന് തെക്ക് തെരുവുവിളക്കുകളോ കടകളോ ഇല്ലാതെ ഒഴിഞ്ഞ പ്രദേശമാണ്. ഇവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടേയും കഞ്ചാവ് മാഫിയ സംഘങ്ങളുടെ താവളമാണെന്ന് പറയപ്പെടുന്നു. കരുനാഗപ്പള്ളി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."