ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ചന്ദ്രശേഖര്‍ ആസാദ് കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി കോടതിയുടെ കടുത്ത ജാമ്യവ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി കോടതിയെ സമീപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെ ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്നു അറസ്റ്റ് ചെയ്ത ആസാദിനെ കടുത്ത ഉപാധികളോടേയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി സന്ദര്‍ശിക്കുന്നതിന് ചന്ദ്രശേഖര്‍ ആസാദിന് കോടതി നാല് ആഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അവിടെ ധര്‍ണ നടത്തുന്നതിനും വിലക്കുണ്ട്. പുറത്തിറങ്ങി 24 മണിക്കൂറിനകം ഡല്‍ഹി വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ചന്ദ്രശേഖര്‍ ആസാദ് ഒരു കുറ്റവാളിയല്ലെന്നും അതിനാല്‍ തന്നെ ഇത്തരം വിലക്കുകള്‍ തെറ്റും ജനാധിപത്യവിരുദ്ധവുമാണെന്ന് ഹരജി സമര്‍പ്പിക്കവേ അഭിഭാഷകരായ മഹമ്മൂദ് പ്രാച, ഒ.പി ഭാരതി എന്നിവര്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ കോടതി ശനിയാഴ്ച വാദം കേള്‍ക്കും. ഡിസംബര്‍ 21നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ജുമാ മസ്ജിദില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."